നാസർ നട്ടുവളർത്തിയത് കഞ്ചാവ് ചെടി തന്നെ; അകത്തായി

വള്ളക്കടവ് ഭാഗത്ത് കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന പരാതിയായിരുന്നു തുടക്കം. തുടർന്ന് എക്സൈസ് ഷാഡോ ടീം പ്രദേശത്ത് നിരന്തരം നിരീക്ഷണം നടത്തി വരികയായിരുന്നു. ഒടുവിൽ നാസർ പിടിയിലായി.

തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സംഘം നടത്തിയ പരിശോധനയിൽ ആണ് വള്ളക്കടവ് ദേവി നഗറിൽ ഷീബാ മൻസിലിൽ നാസർ എന്നയാളുടെ വീട്ടിൽ കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികൾ പിടികൂടിയത്. എക്സൈസ് ഷാഡോ ടീം കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ ഫലമായാണ് കേസ് കണ്ടെത്താനായത്.

സ്പെഷ്യൽ സ്ക്വാഡ് സി ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ പ്രിവന്റീവ് ആഫീസർമാരായ വി. അനിൽകുമാർ, കെ.റജികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ തോമസ് സേവ്യർ ഗോമസ്‌, ജസീം എന്നിവർ പങ്കെടുത്തു. രണ്ട് ദിവസത്തിന് മുൻപ് എക്സൈസ് ഷാഡോ ടീം 698 കഞ്ചാവ് ചെടികൾ കാരക്കോണത്തിന് സമീപത്ത് നിന്ന് പിടികൂടിയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE