വിമാനത്തിൽവെച്ച് സാംസങ് ഗാലക്‌സി ഫോൺ പൊട്ടിത്തെറിച്ചു

0

ചെന്നൈ-സിംഗപൂർ വിമാനത്തിൽ സാംസങ് ഗാലക്‌സി നോട്ട്-2 ഫോണിന് തീ പിടിച്ചു. വിമാനത്തിന്റെ സീറ്റിനടിയിൽനിന്ന് പുക പുറത്തുവരുന്നത് ശ്രദ്ധയിൽപെട്ടതോടെ ലഗേജ് പരിശോധിച്ചപ്പോഴാണ് പൊട്ടിത്തെറിച്ച സാംസങ് ഫോൺ കണ്ടെത്തിയത്.

ഉടൻതന്നെ തീ അണയ്ക്കുകയായിരുന്നെന്ന് വിമാന ജിവനക്കാർ വ്യക്തമാക്കി. തുടർന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സാസംസങ് കമ്പനിയും സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Samsung-Note-2-catches-fire-on-flight-to-Chennai-DGCA-asks-flyers-to-be-careful-with-all-Samsung-Note-devices

Comments

comments

youtube subcribe