കോഴിക്കോട് മോദിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ

0

ബി ജെ പി ദേശീയ സമ്മേളനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതീവ സുരക്ഷയൊരുക്കുന്നു. ഇതിനായുള്ള വാഹനവ്യൂഹം കേരളത്തിലെത്തി.

രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകളും മൊബൈല്‍ ജാമറുള്ള രണ്ട് കാറുകളും ആണ് വ്യൂഹത്തിൽ പ്രധാനമായും ഉണ്ടാവുക. വാഹനങ്ങൾ തീവണ്ടിയിലാണ് കോഴിക്കോട്ടെത്തിയത്. റെയിൽവേ അതിനായി പ്രത്യേക സുരക്ഷയൊരുക്കിയാണ് വാഹനങ്ങൾ എത്തിച്ചത്.

മോദി എത്തുന്നതിനു മുൻപ് തന്നെ വാഹന വ്യൂഹത്തിന്റെ പരീക്ഷണ കുതിപ്പ് നടക്കും.

modi, calicut, kozhikode,

Comments

comments

youtube subcribe