തോപ്പുംപടിയിൽ ബോട്ട് മറിഞ്ഞു കാണാതായത് റെയ് ചാള്‍സിനെ

0

തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടില്‍ നിന്നു വീണ് തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പുതിയതുറ വരുതാട്ട് പുരയിലത്തില്‍ മൈക്കിളിന്റെ മകന്‍ റെയ് ചാള്‍സി(34)നെയാണ് കാണാതായത്.

കഴിഞ്ഞ പതിനൊന്നിനാണ് ‘മിറക്കിള്‍’ എന്ന ബോട്ടില്‍ പതിനാല് തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. പതിനഞ്ചിന് രാത്രി എട്ട് മണിയോടെ ബേപ്പൂരിനടുത്ത് അറബിക്കടലില്‍ വെച്ച് ശക്തമായ കാറ്റിലും മഴയിലും അകപ്പെട്ട ബോട്ടില്‍ നിന്ന് റെയ്ചാള്‍സ് കടലില്‍ വീഴുകയായിരുന്നുവെന്ന് പറയുന്നു.

ഈ സമയം സഹോദരന്‍ സേവ്യറും ബോട്ടിലുണ്ടായിരുന്നു. സേവ്യര്‍ ഫോര്‍ട്ട്‌കൊച്ചി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

comments

youtube subcribe