രോഗിക്ക് തറയിൽ ഭക്ഷണം വിളമ്പിയതിന് ജാർഖണ്ഡ് ആശുപത്രി അധികൃതരുടെ വിശദീകരണം

ആശുപത്രി തിണ്ണയിൽ വിളമ്പിയ ആഹാരം കഴിക്കുന്ന രോഗിയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റാഞ്ചിയിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. സംഭവം ചർച്ചയായപ്പോൾ ഇവർ രജിസ്റ്റർ ചെയ്തിട്ടില്ലയെന്നായിരുന്നു ആശുപത്രി അധികൃതരുടെ ന്യായീകരണം.

അറുപതുവയസുകാരിയായ ഇവർക്ക് ഒരു മാസമായി ഇതേ രീതിയിലാണ് ഭക്ഷണം നൽക്കുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രം വാർത്തപ്രാധാന്യം നേടിയത്തോടെ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.)യുടെ സിറ്റി യൂണിറ്റ് പ്രസിഡന്റ് മനോജ് മിശ്ര വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു ഓർത്തോപീഡിക് വാർഡിൽ സന്ദർശിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE