ജയലളിതയ്ക്ക് വൃക്ക രോഗം; വിദഗ്ധ ചികിത്സയ്ക്ക് സിങ്കപ്പൂരിലേക്ക്

jayalalithaa

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക്. പ്രമേഹത്തിനും വൃക്ക രോഗത്തിനും വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് സിംഗപ്പൂരിലേക്ക് യാത്ര തിരിക്കുന്നത്.

ശനിയാഴ്ച രാത്രിയിൽ ജയലളിത സിങ്കപ്പൂരിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ട്. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്.

Read More : ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കടുത്ത പനിയും നിർജലീകരണവും മൂലം വ്യാഴാഴ്ച രാത്രി ജയലളിതയെ ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയലളിതയുടെ ആരോഗ്യം വീണ്ടെടുക്കാൻ പ്രത്യേക പൂജകളുമായി കഴിയുകയാണ് അമ്മയുടെ ആരാധകരും അനുയായികളും.

NO COMMENTS

LEAVE A REPLY