ഭിന്നലിംഗക്കാർക്ക് കൈത്താങ്ങായി കോഴിക്കോട്

0

ഭിന്നലിംഗക്കാരുടെ പരാതികൾ പരിഹരിക്കാൻ കോഴിക്കോട് ജില്ലയിൽ പ്രത്യേക സമിതി രൂപീകരിച്ച് കളക്ടർ ബ്രോ. കോഴിക്കോട് ജില്ലാ കളക്ടർ എൻ പ്രശാന്തിന്റെ നേതൃത്വത്തിലാണ് സമിതി രൂപവത്കരിച്ചിരിക്കുന്നത്. കളക്ടർതന്നെയാണ് അധ്യക്ഷൻ. നോഡൽ ഓഫീസറായി കോഴിക്കോട് സബ്കളക്ടറെയും തെരഞ്ഞെടുത്തു.

മൂന്നാംലിംഗക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് സമിതിയുടെ ലക്ഷ്യം. ഭിന്നലിംഗക്കാരുടെ രണ്ട് പ്രതിനിധികൾ, സിറ്റി പോലീസ് കമ്മീഷ്ണർ, ജില്ലാ ലീഗൽ സർവ്വീസ് കമ്മിറ്റി സബ്ജഡ്ജ്, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് നിലവിൽ ഭിന്നലിംഗക്കാരുടെ പ്രശ്മപരിഹാരത്തിന് പ്രത്യേക സമിതികളൊന്നും തന്നെയില്ല. മനുഷ്യാവകാശ സമിതികളോ ലീഗൽ സർവ്വീസ് അതോറിറ്റിയോ ആണ് പരാതികൾ പരിഗണിക്കുന്നത്.

Comments

comments

youtube subcribe