പാക്കിസ്ഥാൻ താരങ്ങൾ ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിർമ്മാണ് സേന

0

പാക്കിസ്ഥാൻ താരങ്ങൾ ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിർമ്മാണ് സേന ആവശ്യപ്പെട്ടു. ഇന്ത്യൻ സിനിമകളിലും ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തുകൊണ്ടിരിക്കുന്ന എല്ലാ പാക്കിസ്ഥാൻ താരങ്ങളും 48 മണിക്കൂറിനകം ഇന്ത്യവിടണമെന്നാണ് നവനിർമ്മാൺ സേന ആവശ്യപ്പെട്ടിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ -പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് നവ്‌നിർമ്മാണ് സേനയുടെ തീരുമാനം. പാക് താരങ്ഹൾ ഇന്ത്യൻ താരങ്ങളുടെ അവസരം നഷ്ടപ്പെടുത്തുകയാണെന്നും ഉടൻ രാജ്യം വിട്ട് പോകണമെന്നും നവ്‌നിർമ്മാൺസേന നേതാവ് രാജ്താക്കറെയുടെ ഭാര്യ ശാലിനി താക്കറെ പറഞ്ഞു.

പാക്കിസ്ഥാൻ താരങ്ങളായ ഫവാദ് ഖാൻ, മഹിറ ഖാൻഅലി സഫർ എന്നിവർക്കാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.

പാക് താരങ്ങളെവെച്ച് സിനിമയോ ടെലിവിഷൻ പരിപാടികളോ ചെയ്യുന്ന സംവിധായകർക്കും സാങ്കേതികവിദഗ്ധർക്കും തല്ലുകിട്ടുമെന്നും ഭീഷണിയുമുണ്ട്.
അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ‘എ ദിൽ ഹായ് മുഷ്‌കിൽ’ എന്ന കരൺ ജോഹർ ചിത്രത്തിൽ ഫവദ് ഉം ‘റയീസ്’ എന്ന ഷാറൂഖ് ഖാൻ ചിത്രത്തിൽ മഹിര പ്രധാനവേഷത്തിലും എത്തുന്നു. രണ്ടു സിനിമകളും മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് എം.എൻ.എസ്. നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Read More : പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ

അതേ സമയം മതിയായ രേഖകളുമായി താമസിക്കുന്ന എല്ലാ വിദേശികൾക്കും സംരക്ഷണം നൽകുമെന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ അനുരാഖ് താക്കൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Comments

comments

youtube subcribe