സംയുക്ത സൈനിക അഭ്യാസം പാക് അധീന കാശ്മീരിൽ അല്ലെന്ന് റഷ്യ

പാക്കിസ്ഥാനും റഷ്യയുമായുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം പാക് അധീന കാശ്മീരിലായിരുക്കുമെന്ന റിപ്പോർട്ടുകളെ നിഷേധിച്ചുകൊണ്ട് റഷ്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക് അധീന കാശ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ റത്തുവിലുള്ള സൈനിക സ്‌കൂളിലായിരിക്കും അഭ്യാസത്തിന്റെ ഉദ്ഘാടനമെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, സൈനികാഭ്യാസത്തിന്റെ വേദി ചേരട്ട് ആയിരിക്കുമെന്നും എംബസി പരഞ്ഞു. സെപ്തംബർ 24 ന് ആരംഭിച്ച് ഒക്ടോബർ 7 ന് അവസാനിക്കുന്ന സൈനികാഭ്യാസത്തിന് ഫ്രണ്ട്ഷിപ്പ് 2016 എന്നാണ് പേരിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും 200 വീതം സൈനികരാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്.

Russia Says Military Drill With Pakistan Not In Pak-Occupied Kashmir

NO COMMENTS

LEAVE A REPLY