ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും

സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ സാമ്പത്തിക ത്രോതസ്സ് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

ഗോവിന്ദച്ചാമിയുടെ കേസ് നടത്തുന്നതിന് പിന്നിൽ വൻ മാഫിയതന്നെയുണ്ടെന്ന ആരോപണം നിലനിൽക്കവെയാണ് ഇയാൾക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹൻദാസിന്റേതാണ് ഉത്തരവ്.

റിപ്പോർട്ട് നവംബറിൽ നടക്കുന്ന സിറ്റിങ്ങിൽ കമ്മീഷൻ പരിഗണിക്കും. കൊച്ചി നഗരസഭാ അംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY