ബുർഹാൻ വാനിയെ രക്തസാക്ഷി ആക്കിയവരെ ഓർത്ത് രാജ്യം ലജ്ജിക്കുന്നു; അമിത് ഷാ

0

ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ രക്തസാക്ഷി ആക്കിയവരെ ഓർത്ത് രാജ്യം ലജ്ജിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പാകിസ്താൻ ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുകയാണ്, ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടും, അമിത് ഷാ കോഴിക്കോട് ദേശീയ സമ്മേളന വേദിയിൽ പറഞ്ഞു.

കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും ലോകത്തെ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയിൽ നിന്ന് അടർത്തിമാറ്റാൻ കഴിയില്ലെന്നും അമിത് ഷാ. കശ്മീരിൽ സമാധാനം പുലർത്താനുള്ള നടപടികൾക്ക് സർക്കാറിനോട് ആവശ്യപ്പെടും. കാശ്മീർ വിഷയത്തിൽ അന്തിമ വിജയം ഇന്ത്യയുടേതായിരിക്കും. ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചർച്ചക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യൻ സൈന്യത്തിനാണ് പാർട്ടിയുടെ പിന്തുണ. ഭീകാരവാദത്തിനെതിരായ നിർണായക യുദ്ധത്തിൽ ജനങ്ങളും പ്രതിപക്ഷവും സൈന്യത്തിന് പിന്തുണ നൽകണം. ഭീകരവാദത്തിനെതിരെ അന്തിമവിജയം സൈന്യത്തിനായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Amit sha speech

 

Comments

comments

youtube subcribe