ബിജെപി ദേശീയ കൗണ്‍സില്‍ തുടങ്ങി

ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി. കോഴിക്കോട് എത്തിയ നരേന്ദ്രമോഡി ശ്രീകണ്ഠേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു. ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയേയും ജാനുവിനേയും കാണും എന്നാണ് സൂചന. ബിജെപി കേന്ദ്രനേതൃത്വത്തെ പിണക്കേണ്ട എന്ന നിലപാടിലാണ് ബി.ഡി. ജെ.എസും, ജനാധിപത്യ രാഷ്ട്രീയ സഭയും . എങ്കിലും പാര്‍ട്ടിയ്ക്ക് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന അമര്‍ഷം ജനാധിപത്യ രാഷ്ട്രീയ സഭയക്കും ബിഡിജെഎസിനും ഉണ്ട്. ഇവരുടെ പരാതികള്‍ അവസാനിപ്പിക്കാന്‍ പ്രത്യേക ഓഫറുകള്‍ നല്‍കി കൂടെ നിറുത്താനായിരിക്കും നേതൃത്വത്തിന്റെ  ശ്രമം. ജനോപകാരപ്രദമായ പദ്ധതികളുടെ പ്രഖ്യാപനവും കൗണ്‍സിലില്‍ ഉണ്ടാകുമെന്നാണ് സൂചന.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe