ഒരു മുത്തശ്ശി ഗദയുടെ ടൈറ്റിൽ വീഡിയോ

0
159

ജൂഡ് ആന്റണിയുടെ പുതിയ ചിത്രം ഒരു മുത്തശ്ശി ഗദയുടെ ടൈറ്റിൽ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ അണിയറ പ്രവർത്തകർ ആരെല്ലാമെന്ന് കഥാപാത്രങ്ങൾതന്നെ പറയുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, ലെന, അപർണ്ണ ബാലമുരളി എന്നിവരെ ടൈറ്റിലിൽ കാണാം. മുൻകോപക്കാരിയായ മുത്തശ്ശി കഥ പറയുന്ന ചിത്രത്തിൽ പുതുമുഖം രജിനി ചാണ്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നിവിൻ പോളിയാണ് ചിത്രത്തിന്റെ സ്‌റ്റോറി ഐഡിയ. ഭാഗ്യലക്ഷ്മി, രൺജി പണിക്കർ, വിജയരാഘവൻ, രാജീവ് പിള്ള, വിനീത് ശ്രീനിവാസൻ, ലാൽ ജോസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

NO COMMENTS

LEAVE A REPLY