ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും, താമസ സൗകര്യവും, സ്മാര്‍ട് കാര്‍ഡും ലഭ്യമാക്കും- മുഖ്യമന്ത്രി

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്മാര്‍ട് കാര്‍ഡുകളും, താമസ സൗകര്യവും ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവാസ്, അപ്നാ ഘര്‍ എന്നീ രണ്ട് പദ്ധതികളാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. ഫെയ്സ് ബുക്കിലൂടെയാണ് പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തൊഴില്‍തേടി കേരളത്തിലെത്തുന്ന തൊഴിലാളികളെ നമ്മളിലൊരാളായി കാണണമെന്നും പിണറായി വിജയന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY