ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എൻ.ഡി.എ. നേതൃത്വത്തിൽ

മലയാളത്തിലെ പ്രാദേശിക വാർത്താ ചാനലായ ഏഷ്യാനെറ്റിന്റെ ഉടമ രാജീവ് ചന്ദ്രശേഖര്‍ എൻ.ഡി.എ.യുടെ സംസ്ഥാന നേതൃത്വത്തിലേക്ക്.

ഇന്ന് പ്രഖ്യാപിച്ച ഭാരവാഹികളിൽ വൈസ് ചെയര്‍മാന്‍ ആയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ നടത്തിപ്പുകാരായ ജൂപ്പീറ്റര്‍ ക്യാപിറ്റലിന്റെ സ്ഥാപക സി.ഇ.ഒ.യും എം.പി.യുമായ രാജീവ് ചന്ദ്രശേഖര്‍ അവരോധിതനായത്.

കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് കേരളത്തിന്റെ പ്രതിനിധിയായി രാജീവ് ചന്ദ്രശേഖര്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ഏറെനാളായി പരക്കുന്നുണ്ട്. എന്നാൽ സംസ്ഥാന നേതൃ നിരയിലേക്ക് അദ്ദേഹത്തെ ഉയർത്തിക്കാട്ടുന്നതിലൂടെ അമിത്ഷാ വളരെ കൃത്യമായ ചില നീക്കങ്ങൾ നടത്തുന്നുവെന്ന് ഉറപ്പിക്കാം.

കേരളം ലക്ഷ്യമിട്ട് ബി.ജെ.പി.യും ആർ.എസ്.എസ്സും നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് എൻ.ഡി.എ.ശക്തിപ്പെടുത്തൽ. ഇടഞ്ഞു നിന്ന വെള്ളാപ്പള്ളിയെയും തുഷാറിനെയും അനുനയിപ്പിക്കാൻ കഴിഞ്ഞു.

സി.കെ.ജാനുവിനെയും , ജെ.എസ്.എസ് നേതാവ് രാജൻ ബാബു, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് പ്രസിഡന്റ് കുരുവിള മാത്യു, കേരളകോൺഗ്രസ് നേതാവ് രാജൻ കണ്ണാട്ട്, സോഷ്യലിസ്റ്റ് ജനതാ പാർട്ടി പ്രസിഡന്റ് വി.വി രാജേന്ദ്രൻ എന്നിവരെയും ഒരുമിച്ചൊരു സമിതിയിലേക്ക് കൊണ്ട് വന്നുവന്നതും അനുകൂല തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

asianet news, rajeev chandra sekhara, NDA leadership

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews