എൻ.ഡി.എ കേരളാ ഘടകം രൂപീകരിച്ചു

0

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഘരനാണ് കേരളത്തിലെ എൻ.ഡി.എയുടെ ചെയർമാൻ. ബ.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ കൺവീനറായി തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള എൻ.ഡി.എ.യുടെ ദേശീയ പ്രതിനിധിയായി പി.സി. തോമസിനെ നിയോഗിച്ചു.

കോ. കൺവീനർമാരായി ജെ.ആർ.എസ് നേതാവ് സി.കെ. ജാനു, ജെ.എസ്.എസ് നേതാവ് രാജൻ ബാബു, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി.മുരളീധരൻ, കേരളകോൺഗ്രസ് നേതാവ് രാജൻ കണ്ണാട്ട് എന്നിവരെ തിഞ്ഞെടുത്തു.

ഒ.രാജഗോപാൽ എം.എൽ.എ, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റായ എം മെഹബൂബ്, സോഷ്യലിസ്റ്റ് ജനതാ പാർട്ടി പ്രസിഡന്റ് വി.വി രാജേന്ദ്രൻ,
നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് പ്രസിഡന്റ് കുരുവിള മാത്യു, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സെക്രട്ടറി കെ.കെ. പൊന്നപ്പൻ, ബി.ഡി.ജെ.എസ് നേതാക്കളായ ബി.സുരേഷ് ബാബു, വി. ഗോപകുമാർ, സുനിൽ തെക്കേടത്ത് തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

NDA, KERALA, Kummanam

Comments

comments

youtube subcribe