കാണുന്നതെല്ലാം ഇനി വീഡിയോ ആക്കാം !!

കാണുന്നതെല്ലാം വീഡിയോ ആയി റെക്കോർഡ് ചയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ ?? ഇതാ നിങ്ങളുടെ ഈ സ്വപ്‌നം സാക്ഷാത്കരിക്കാൻ സ്‌നാപ്പ് ചാറ്റ് എത്തിയിരിക്കുന്നു.

കാണുന്നതെല്ലാം വീഡിയോ ആയി റെക്കോർഡ് ചെയ്യാൻകഴിയുന്ന സൺഗ്ലാസുമായാണ് സ്‌നാപ് ചാറ്റ് വന്നിരിക്കുന്നത്. സ്‌പെക്റ്റകൾസ് ‘എന്ന പേരിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

കാണുന്നതെല്ലാം വീഡിയോ ആയി റെക്കോർഡ് ചെയ്യും എന്ന പ്രധാന സവിശേഷതയ്ക്ക് പുറമേ, സ്‌നാപ്ചാറ്റ് ആപ്പിലേത് പോലെ എടുക്കുന്ന വീഡിയോ സുഹൃത്തുക്കളുമായി ഷെയറും ചെയ്യാം. സ്വന്തമായി വയർലെസ് ക്യാമറയും സ്‌പെക്റ്റകൾസിലുണ്ട്.വൈഡ് ആങ്കിൾ ലെൻസ് ആണ് സൺഗ്ലാസിലുള്ളത്. സർക്കുലാർ വീഡിയോ റെക്കോർഡ് ചെയ്യും. മനുഷ്യനേത്രങ്ങൾ ചുറ്റുപാടുമുള്ള വസ്തുക്കളെ കാണുന്നതിന് സമാനമായി ക്യാമറയും ദൃശ്യങ്ങളെ ചിത്രീകരിക്കും.

ഒരുസമയം പത്ത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ മാത്രമേ റെക്കോർഡ് ചെയ്യുകയുള്ളൂ. ഗ്ലാസിന്റെ സൈഡിലുള്ള ബട്ടണിൽ പ്രസ് ചെയ്താൽ റെക്കോർഡിങ് ആരംഭിക്കും. ഗൂഗിൾ ഗ്ലാസിൽ നിന്നും വിഭിന്നമായി സ്‌നാപ്പ് ഇങ്ക് സൺഗ്ലാസ് ഹാർഡ്‌വെയറിന്റെ മുഴുവൻ നിയന്ത്രണവും യൂസർക്ക് നൽകുന്നു.ഒക്ടോബർ അവസാനമോ, നവംബർ ആദ്യമോ സൺഗ്ലാസ് വിപണിയിൽ എത്തിക്കാനാണ് സ്‌നാപ്പ് ഇങ്കിന്റെ പദ്ധതി.ഏകദേശം 7,200 ഇന്ത്യൻ രൂപ ആണ് വില.

snapchat, spectacles

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE