ഷാർജയിൽ മലയാളി കാറിടിച്ച് മരിച്ചു

0
accident

ഷാർജയിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ബാബു സുബ്രഹ്മണ്യനാണ് (44) മരിച്ചത്. ദുബൈ ആർ.ടി.എയിൽ ബസ് ഡ്രൈവറായിരുന്നു ബാബു.

കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ കാസർകോട് ചട്ടഞ്ചാൽ സ്വദേശി ഉമേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ ഇത്തിഹാദ് റോഡിൽ സഫീർ മാളിനടുത്ത് ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. രാവിലെ ജോലിക്കായി പുറപ്പെട്ടതായിരുന്നു ഇരുവരും.

റോഡ് മുറിച്ചുകടക്കുമ്പോൾ അതിവേഗത്തിലത്തെിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബാബു സുബ്രഹ്മണ്യൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 24

Comments

comments

youtube subcribe