‘ഏ ദിൽ ഹേ മുഷ്‌കിൽ’ പ്രമോട്ട് ചെയ്യില്ലെന്ന് ഐശ്വര്യറായി

0

ഏ ദിൽ ഹേ മുഷ്‌കിൽ ന്നെ ചിത്രത്തിലൂടെ ബോൡവുഡിലേക്ക് വൻ തിരിച്ചുവരവാണ് ഐശ്വര്യറായ് ബച്ചൻ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ ഏവരും അക്ഷമയോടെ കാത്തിരിക്കുന്നത് ആഷിനെ കാണാൻ തന്നെയാണ്.

ഈ ഏടുത്തിടെ ‘ഏ ദിൽ ഹേ മുഷ്‌കിൽ‘ എന്ന താരത്തിന്റെ പുതു ചിത്രം പ്രമോട്ട് ചെയ്യില്ലെന്ന് പറഞ്ഞ് ആഷ് എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ കാരണം അറിഞ്ഞപ്പോൾ ഐശ്വര്യ റായ് എന്ന അമ്മയോട് സ്‌നേഹവും ബഹുമാനവും തോന്നുകയാണ് ബി-ടൗൺ ആരാധകർക്ക്.

മകൾ ആരാധ്യയെ ഇത്ര ദിവസം പിരിഞ്ഞിരിക്കാൻ ഐശ്വര്യയ്ക്ക് ആവില്ല എന്നതാണ് ഇതിന് കാരണം. ചിത്രത്തിന്റെ കരാറിൽ ഒപ്പ് വയ്ക്കുന്നതിന് മുമ്പേ ഇക്കാര്യം, സംവിധായകൻ കരൺ ജോഹറുമായി ചർ്ച്ച ചെയ്തിരുന്നെന്നും ആഷ് പറഞ്ഞു.

എന്നാൽ ഫവാദ് ഖാനും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗം ആവില്ല എന്നതാണ് റിപ്പോർട്ട്. കാരണം ഫവാദ് കൈകാര്യം ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് ചിത്രം ഇറങ്ങുന്നതിന് മുമ്പേ ജനങ്ങൾ അറിയാതെ ഇരിക്കാനാണ് ഇത്.

aiswary rai, fawad khan, ae dil hai mushkil, promotion

Comments

comments

youtube subcribe