കവേരി നദീ ജല പ്രശ്‌നം സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും

കാവേരി നദിയിൽനിന്ന് കൂടുതൽ വെള്ളം വേണമെന്ന തമിഴ്‌നാടിന്റെ ഹരജിയും തമിഴ്‌നാടിന് വെള്ളം നൽകണമെന്ന ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള കർണാടകത്തിന്റെ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സെപ്തംബർ 21 തമിഴ്‌നാടിന് മുതൽ വെള്ളം വിട്ടി നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് കർണാടക നടപ്പിലാക്കാത്തതിൽ കോടതി എന്ത് നിലപാടെടുക്കും എന്നത് നിർണ്ണായകമാണ്. വിധിയെ തുടർന്ന് സംഘർഷ സാധ്യത ഉണ്ടായെക്കാമെന്നത് മുൻനിർത്തി ബംഗളുരുവിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തി.

Read More : കാവേരി നദീജലം തമിഴ്‌നാടിന് വിട്ട് നൽകണമെന്ന് സുപ്രീം കോടതി

കവേരി നദിയിൽ നിന്ന് കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹർജി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിച്ച സുപ്രീംകോടതി 6000 ഘനഅടി വെള്ളം പ്രതിദിനം നൽകണമെന്ന് കർണാടകത്തോട് ആവശ്യപ്പെട്ടിരുന്നു.
ഉത്തരവിനെ തുടർന്ന് വൻ പ്രതിഷേധങ്ങളും സംഘർഷവുമാണ് കർണാടകയിൽ ഉണ്ടായത്.

ഈ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കർണാടകം കാവേരിയിലെ വെള്ളം ബംഗളുരുവിനും നദീതട ജില്ലകൾക്കും കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ എന്ന പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE