ഗൂഗിളിന് പ്രായപൂർത്തിയായി !!

0

ഗൂഗിൾ ഇന്ന് 18 ആം ജന്മദിനത്തിന്റെ നിറവിൽ. ആനിമേറ്റഡ് ഡൂഡിലുമായാണ് ഗൂഗിൾ തന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയിരിക്കുന്നത്.

ലാറി പെയ്ജും സെർജി ബ്രിനും 1998 സെപ്തംബർ 27 ൽ രൂപം കൊടുത്തതാണ് ഗൂഗിൾ കമ്പനി എന്ന് പറയപ്പെടുന്നുവെങ്കിലും, കമ്പനിക്ക് തന്നെ തന്റെ പിറന്നാളിന്റെ കാര്യത്തിൽ ചെറിയ സംശയമുണ്ട്.

2006 മുതലാണ് ഗൂഗിൾ സെപ്തംബർ 27 ജന്മദിനമായി ആഘോഷിച്ച് തുടങ്ങിയത്. അതിന് മുന്നേ സെപ്തംബർ 26 ആയിരുന്നു കമ്പനിയുടെ ജന്മദിനമായി കണക്കാക്കിയിരുന്നത്. എന്നാൽ 2004 ൽ ഗൂഗിളിന്റെ പിറന്നാൾ സെപ്തംബർ 7 നും, അതിന് മുമ്പത്തെ വർഷം സെപ്തംബർ 8 നും ആയിരുന്നു.

ഈ വർഷത്തെ ഗൂഗിളിന്റെ പിറന്നാൾ വീഡിയോ കാണാം….
happy-b-day-google

google, birthday,

Comments

comments

youtube subcribe