മൺറോ തുരുത്ത് തിയേറ്ററുകളിലേക്ക്

0
166

ചലച്ചിത്രമേളകളിൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം മൺറോ തുരുത്ത് തിയേറ്ററുകളിലേക്കെത്തുന്നു.

പി എസ് മനു സംവിധാനം ചെയ്ത ചിത്രം അവതരിുപ്പിക്കുന്നത് ആഷിക് അബുവാണ്. സനൽ കുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളിയും ആഷിക് അബുവാണ് തിയേറ്ററുകളിലെചത്തിച്ചത്.

മുംബൈ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ രാജ്യാന്തര ശ്രദ്ധ നേടിയ ചിത്രത്തിൽ ഇന്ദ്രൻസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ദ്രൻസിന്റെ അഭിനയത്തെ വരച്ചിട്ട ചിത്രം കൂടിയാണ് മണ്‌റോ തുരുത്ത്.

മികച്ച മലയാള ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്‌കാരവും നവാഗത സംവിധായകനുള്ള അരവിന്ദൻ ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY