സുനന്ദ പുഷ്കറിന്റെ മരണം. ചാറ്റ് വീണ്ടെടുക്കാന്‍ ശ്രമം

0

സുനന്ദ പുഷ്കറിന്‍െറ ബ്ളാക്ബെറി മെസഞ്ചറില്‍നിന്ന് മായ്ച്ചുകളഞ്ഞ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഡല്‍ഹി പൊലീസ് കാനഡ സര്‍ക്കാറിന്‍െറ സഹായം തേടി. ഇതുസംബന്ധിച്ച് കനേഡിയന്‍ നീതിന്യായ വകുപ്പിന് ഡല്‍ഹി പൊലീസ് കത്തെഴുതി കഴിഞ്ഞു.  സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാനുള്ള അവസാന ശ്രമമാണിത്.

സുനന്ദയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളുടെ സൂചന മായ്ച്ചുകളഞ്ഞ ചാറ്റ് വിവരങ്ങളില്‍നിന്ന് ലഭിച്ചേക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഈ ചാറ്റിലാണ് സുപ്രധാന വിവരങ്ങളുണ്ടെന്ന് സുനന്ദ പുഷ്കര്‍ മരണത്തിന് തലേന്ന് പത്രപ്രവര്‍ത്തക നളിനി സിംഗിനോട് പറഞ്ഞതെന്നാണ് മൊഴി.

sunantha pushkar murder case, sasi tharoor, blackberry , chat

 

Comments

comments