ആനന്ദ് അമ്പാനിയുടെ 108 കിലോ കുറപ്പിച്ചത് ഈ ട്രെയിനറാണ്

0

മുകേഷ് അമ്പാനിയുടെ മകൻ ആനന്ദ് അമ്പാനിയുടെ പുതു രൂപം കണ്ട് എല്ലാവരും ഞെട്ടി. അമിതവണ്ണക്കാരനായിരുന്ന ആനന്ദ് മെലിഞ്ഞ് സുന്ദരനായാണ് കാണപ്പെട്ടത്. 18 മാസം കൊണ്ട് ആനന്ദ് കുറച്ചത് 108 കിലോ ഭാരമാണ്. ഇതിന് ആനന്ദിനെ സഹായിച്ചതോ വിനോദ് ഛന്ന എന്ന ട്രെയിനറും.

anand

ശിൽപ്പാ ഷെട്ടി, ജോൺ എബ്രഹാം എന്നീ ബി-ടൗൺ താരങ്ങളുടെയെല്ലാം ട്രെയിനറായിരുന്നു വിനോദ് ഛന്ന. ക്രെഡിറ്റ് മുഴുവൻ ട്രെയിനറിന് കൊടുക്കുമ്പോഴും, ആനന്ദിന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിച്ചതെന്ന് വിനോദ് പറയുന്നു.

208 കിലോയിൽ നിന്ന് 100 കിലോ ആക്കുക അത്ര എളുപ്പമല്ല. കടുകട്ടിയായിരുന്നു ആനന്ദ് അംബാനിയുടെ ട്രെയിനിങ്ങ് നാളുകൾ. പ്രതി ദിവസം 1200 കലോറി മാത്രം ഭക്ഷിക്കാനെ ആനന്ദിനെ ആ കാലഘട്ടങ്ങളിൽ അനുമതി ഉണ്ടായിരുന്നുള്ളു. യോഗ, കാർഡിയോ ട്രെയിനിങ്ങ് എന്നിങ്ങനെ നിരവധി വഴികളിലൂടെയാണ് ആനന്ദ് തടി കുറച്ചത്. ഒടുവിൽ 18 മാസങ്ങൾക്ക് ശേഷം മെലിഞ്ഞ് സുന്ദരനായി ആനന്ദ്.

anand-1

എന്തെങ്കിലും നേടിയെടുക്കണം എന്ന് നാം പൂർണ മനസോടെ ആഗ്രഹിച്ചാൽ പ്രപഞ്ചമാകെ അതിനായുള്ള ഗൂഢാലോചന നടക്കും എന്ന പൗലോ കൊയ്‌ലോ പറഞ്ഞത് വെറുതെയല്ല…. !!

anand, weight loss, trainer, ambani

Comments

comments

youtube subcribe