നിരോധിച്ച വെളിച്ചെണ്ണ പേരുകൾ കടകൾക്കു മുൻപിൽ പ്രദർശിപ്പിക്കണം

ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരേ‍ാധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ പേരുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. നിരേ‍ാധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകള്‍ ഏതെ‍ാക്കെയാണെന്ന് വ്യക്തമല്ലെന്ന് കമ്മിഷന്‍ പറഞ്ഞു.

വെളിച്ചണ്ണയില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യാഴാഴ്ച പാലക്കാട്ട് നടക്കുന്ന തെളിവെടുപ്പില്‍ ഹാജരാക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

NO COMMENTS

LEAVE A REPLY