മരുന്നിനും പിടി വീഴും ; വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ പരിശോധന തുടങ്ങി

0

സംസ്ഥാന ഡ്രഗ്ഗ് കണ്‍ട്രോളറുടെ ആസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ പരിശോധന.

മരുന്നുകളുടെ പരിശോധന, ലൈസന്‍സ് നല്‍കല്‍ എന്നിവയെ കുറിച്ചുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ നീക്കം.

ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗത്തെ കുറിച്ചുള്ള നിരവധി പരാതികളില്‍ അന്വേഷണം നടന്നുവരുന്നുണ്ട്. ഫാർമസികൾക്കുള്ള ലൈസന്‍സ്, ഗുണനിലവാര പരിശോധന എന്നിവയിലാണ് ക്രമക്കേടുകള്‍ ചൂണ്ടികാണിക്കുന്നത്.

Comments

comments

youtube subcribe