കേരളത്തിലെ സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി

0

കേരളത്തിലെ പ്രവേശ നടപടികൾ പൂർത്തിയായ മെഡിക്കൽ സീറ്റുകളുടെ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. അതേസമയം പ്രവേശ നടപടികൾ പൂർത്തിയാകാത്ത സീറ്റുകളിൽ ഏകീകൃത കൗൺസിലിങ്ങ് വേണമെന്നും കോടതി ഉത്തരവിട്ടു. സ്വകാര്യ മാനേജ്‌മെൻറുകൾക്ക് സ്വന്തംനിലക്ക് കൗൺസലിങ് നടത്താൻ അനുമതി നൽകിയ ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീലിൽ ഇടപെടാനാണ് കോടതി വിസമ്മതിച്ചത്. ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.

Comments

comments