ഇന്ത്യൻ ആക്രമണത്തിൽ അപലപിച്ച് നവാസ് ഷെരീഫ്

  • ആക്രമണത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി
  • രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. ഒമ്പത് സൈനികർക്ക് പരിക്ക്.

നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. സമാധാനം സ്ഥാപിക്കണമെന്ന പാക്കിസ്ഥാന്റെ ആഗ്രഹത്തെ ബലഹീനതയായി കാണരുതെന്നും ഷെരീഫ് പറഞ്ഞു. ആക്രമണത്തിൽ രണ്ട് പാക്ക് സൈനികർ കൊല്ലപ്പെട്ടു. ഒമ്പത് സൈനികർക്ക് പരിക്കേറ്റതായും പാക് പ്രതിരോധകാര്യമന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.

നിയന്ത്രണ രേഖയ്ക്ക് സമീപം പാക് അധീന കാശ്മീരിലെ ഭീംബർ, ഹോട്ട്‌സ്പ്രിങ്, കേൽ ആൻഡ് ലിപ സെക്ടറുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് ഇന്റർ സെർവ്വീസ് പബ്ലിക് റിലേഷൻസ് വ്യക്തമാക്കി.
പുലർച്ചെ 2.30 ന് നടത്തിയ ആക്രമണം രാവിലെ എട്ടിനാണ് അവസാനിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലെ ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഇരുപതോളം നുഴഞ്ഞ് കയറ്റ ശ്രമങ്ങൾ ഇല്ലാതാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

​Nawaz Sharif slams India’s response, says don’t interpret this as Pakistan’s weakness.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE