പഞ്ചാബില്‍ ജാഗ്രതാ നിര്‍ദേശം

india-pakistan-loc
പഞ്ചാബ് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം അതിര്‍ത്തി കടന്ന് ഭീകരരെ തുരത്താന്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് അതിർത്തിയിൽ ജാഗ്രതാ നിര്‍ദേശം നല്‍കി. അതിർത്തി പ്രദേശങ്ങൾ എല്ലാം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ സര്‍വകക്ഷിയോഗം ചേരുകയാണ്.
നിയന്ത്രണ രേഖയിൽ നിന്നും രണ്ട് കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം പാക് അധീന കാശ്മീരിലെ ഭീംബർ, ഹോട്ട്‌സ്പ്രിങ്, കേൽ ആൻഡ് ലിപ സെക്ടറുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്നും സൈന്യം അറിയിച്ചു.

India attacked Pakistan, loc, video of attack

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews