ഫോഴ്‌സ് 2 ട്രെയിലർ എത്തി

ജോൺ എബ്രഹാമും ജെനീലിയ ഡിസൂസയും തകർത്തഭിനയിച്ച 2011 ലെ ബോക്‌സ് ഓഫീസ് ഹിറ്റ് ‘ഫോഴ്‌സ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിൽ ജോൺ എബ്രഹാമും, സൊനാക്ഷി സിൻഹയുമായിരിക്കും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക.

അഭിനയ് ഡിയോ ആണ് ചിത്രത്തിന്റെ സംവിധായകൻ. നവംബർ 18 ന് ചിത്രം തീയറ്ററുകളിൽ എത്തും. രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ വീര യോദ്ധാക്കൾക്കാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്.

കാക്ക കാക്ക എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ഫോഴ്‌സ്. സൂര്യയും ജ്യോതികയുമായിരുന്നു കാക്ക കാക്കിലെ നായിക നായകന്മാർ.

force 2, john abraham,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE