സ്‌കൂളിൽ 14കാരൻ വെടിയുതിർത്തു; മൂന്ന് പേർക്ക് പരിക്ക്

ന്യൂയോർക്കിലെ സൗത്ത് കരോലിന് സ്‌കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനുമാണ് പരിക്കേറ്റത്. ടൗൺ വില്ലയിലെ എലമെന്ററി സ്‌കൂളിലാണ് അപകടമുണ്ടായത്.

newyork14 കാരൻ വീട്ടിൽവെച്ച് അച്ഛനെ വെടിവെച്ച് കൊന്നതിനുശേഷം സ്‌കൂളിൽ എത്തി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ ഉടൻതന്നെ പോലീസ് അറെസ്റ്റ് ചെയ്തു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

newyorkസംഭവം നടക്കുമ്പോൾ 286 വിദ്യാർത്ഥികളാണ് സ്‌കൂളിലുണ്ടായിരുന്നത്. വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വെടിവെപ്പിനെ തുടർന്ന് ഒരാഴ്ച്ചത്തേക്ക് സ്‌കൂൾ അടച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE