നിവിൻ പോളി ചിത്രത്തിന്റെ സെറ്റിൽ യൂത്ത്‌കോൺഗ്രസ് പ്രതിഷേധം

നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കോട്ടയം ജില്ലാ ആശുപത്രിയിൽ നടക്കുകയായിരുന്ന ചിത്രീകരണം പ്രതിഷേധത്തെ തുടർന്ന് മുടങ്ങി. വാഹന പാർക്കിംഗ് ഫീസ് മാത്രം വാങ്ങി ആശുപത്രിയിൽ ഷൂട്ടിങ് അനുവദിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

തുടർന്ന് ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിൽ ദിവസം പതിനായിരം രൂപ വീതം ഈടാക്കാൻ തീരുമാനമായി. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് സമരക്കാർ പിരിഞ്ഞുപോയി.

നഗരസഭ ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവരുടെ അനുമതിയോടെയാണ് ആശുപത്രിയിൽ ഷൂട്ടിങ് ആരംഭിച്ചത്. സാധാരണ നഗരത്തിൽ എത്തുന്ന വാഹനങ്ങളിൽനിന്ന് ഈടാക്കുന്ന തുകയായ 5000 രൂപ മാത്രമാണ് ഇവരിൽനിന്നും ഈടാക്കിയിരുന്നത്. ഇതിനെതിരെയായിരുന്നു പ്രതിഷേധം.

Nivin Pauly, Strike, Youth Congress

NO COMMENTS

LEAVE A REPLY