ധോണിയുടെ ഇനിയും അറിയപ്പെടാത്ത കഥകൾ നാളെ അറിയാം

ധോണിയുടെ ജീവിതം നാളെ ലോകത്തിന് മുന്നിൽ തുറക്കപ്പെടും. താരത്തിന്റെ ജീവിതകഥ പറയുന്ന മഹേന്ദ്ര സിംഗ് ധോണി ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ റിലീസ് നാളെയാണ്. ധോണി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഇതോടെ അന്ത്യമാകും.

സുശാന്ത് സിംഗ് രജ്പുത്താണ് ധോണിയായി വേഷമിടുന്നത്. കിയര അദ്വാനി ഭാര്യ സാക്ഷിയായും എത്തുന്നു. എൺപത് കോടി രൂപ മുതൽ മുടക്കിൽ ഒരിക്കിയിരിക്കുന്ന ചിത്രം റിലീസിന് മുമ്പുതന്നെ 45 കോടി രൂപ സാറ്റലൈറ്റ് റൈറ്റിലും 15 കോടി രൂപ പരസ്യകരാറിലും ലഭിച്ചുകഴിഞ്ഞു.

60 കേന്ദ്രങ്ങളിലായി 4000ലേറെ തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 3500 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

M S Dhoni, M S Dhoni the Untold stories, Film Release,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews