200 തടവുകാർ ജയിൽ ചാടി

ബ്രസീലിലെ സാവോപോളൊ ജർദിനോപൊളിസ് ജയിലിൽ നിന്ന് 200 തടവുകാർ ജയിൽ ചാടി. ജയിലിനകത്ത് തീ ഇടുകയും ശേഷം വേലിക്കെട്ടുകൾ തകർത്ത് തടവുകാർ ചാടി രക്ഷപ്പെടുകയായിരുന്നു.

ജയിൽ ചാടിയവർ തൊട്ടടുത്ത പുഴയിലൂടെ ചാടി രക്ഷപ്പെട്ടു. എന്നാൽ രക്ഷപ്പെട്ട പകുതിയിലേറെപ്പേരെ പിടികൂടിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിടികൂടിയവരെ മറ്റൊരു ജയിലിലേക്ക് മാറ്റി.

1000 പേരെ ഉൾക്കൊള്ളുന്ന ജയിലിൽ 1800 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. ജയിലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

At least 200 inmates escape Brazil prison; many recaptured.

NO COMMENTS

LEAVE A REPLY