ട്രെയിനില്‍ കൂണ്‍ കൃഷി..!! (ഇത് വിളമ്പാനുള്ളതല്ല കേട്ടോ)

കൂൺ കൃഷി വീടുകളിലും, പറമ്പിലും മാത്രമല്ല ട്രെയിൻ ബോഗിയിലും വളർത്താം എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ !! ഞെട്ടണ്ട…ചിത്രത്തിലെ കൂണുകൾ അധികൃതർ പോലും അറിയാതെയാണ് വളർന്നിരിക്കുന്നത്. എന്നാൽ ഇത്
വിരൽ ചൂണ്ടുന്നത് ട്രെയിനിലെ വൃത്തിഹീനതയിലേക്കും, അധികൃതരുടെ അശ്രദ്ധയിലേക്കും ആണ്.

ഇന്ത്യൻ റെയിൽവേയിലെ നിലവാരം കുറഞ്ഞ ഭക്ഷണത്തെ കുറിച്ച് പരാതി ഉയർന്ന് കൊണ്ടിരിക്കുകയാണ്. പഴകിയ സാധനങ്ങൾ ഉപയോഗിച്ചാണ് റെയിൽവേയിൽ ഭക്ഷണം ഉണ്ടാക്കുന്നത് എന്ന പരാതി നിലനിൽക്കെയാണ് ഈ സംഭവം.

ട്രെയിനിന്റെ ബോഗിയുടെ അരികിലൂടെ വളർന്ന ഈ കൂണുകൾ ഒരു യാത്രക്കാരൻ തന്റെ ഫോൺ ക്യാമറയിൽ പകർത്തുന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ചിലപ്പോൾ ഇനി മുതൽ പഴകിയ പച്ചക്കറിയും മറ്റും ഉപയോഗിക്കാതെ ഇത്തരത്തിലുള്ള ‘ഫ്രഷ് ‘ പദാർത്ഥങ്ങൾ ഉപയോഗിക്കാനാവും റെയിൽവേയുടെ തീരുമാനം.

indian railway, mushrooms

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE