സ്‌കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർത്ഥി മരിച്ചു

accident

മലപ്പുറത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിലിടിച്ച് ഒരു വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇത്തിൾപറമ്പ് സ്വദേശി അമീറിന്റെ മകൾ സിതാര ജാസ്മിൻ(13)ആണ് മരിച്ചത്.

മലപ്പുറം ഗവൺമെന്റ് ഗേൾസ് സ്‌കൂളിലെ ബസ് ആണ് അപകടത്തിൽപെട്ടത്.

ഇന്ന് വൈകുന്നേരം 4.30നായിരുന്നു അപകടം. സ്‌കൂളിൽനിന്ന് വിദ്യാർത്ഥികളുമായി പോകാനൊരുങ്ങവെ ബ്രേക്ക് നഷ്ടപ്പെട്ട് സ്‌കൂൾ ഗേറ്റിന് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

School bus Accident, Accident

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE