ഓഹരി സൂചികകളിൽ ഇന്ത്യയ്ക്ക് നേട്ടം

0

ഓഹരി സൂചികകളിൽ ഇന്ന് ഇന്ത്യയ്ക്ക് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിക്കുമ്പോൾ സെൻസെക്‌സ് 40 പോയിന്റ് നേട്ടത്തിൽ 27867ലും നിഫ്റ്റി 10 പോയിന്റ് ഉയർന്ന് 8602ലും എത്തി. ടെക്‌നോളജി, ഓയിൽ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.

ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, സൺ ഫാർമ, ഒഎൻജിസി, അദാനി പോർട്‌സ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയവ നേട്ടത്തോടെ ആരംഭിച്ചപ്പോൾ വേദാന്ത, ഹിൻഡാൽകോ, ഐഡിയ, കെയിൻ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്.

Comments

comments