തോപ്പിൽ ജോപ്പൻ റിലീസ് കോടതി തടഞ്ഞു

0

മമ്മൂട്ടി നായകനായി എത്തുന്ന ‘തോപ്പിൽ ജോപ്പൻ’ എന്ന ചിത്രത്തിന്റെ റിലീസ് കോടതി താൽകാലികമായി തടഞ്ഞു. ജഡ്ജി എൻ.അനിൽ കുമാറാണ് തടഞ്ഞത്. സിനിമയുടെ പകർപ്പവകാശ വിൽപ്പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നൽകിയ പരാതിയിലാണ് കോടതി നടപടി.

റിയൽ ഇമേജ് മീഡിയ ടെക്‌നോളജീസ്, കളമശ്ശേരി സ്വദേശി അബ്ദുൽ നാസർ, കടവന്ത്രയിലെ എസ്.എൻ ഗ്രൂപ്പ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു പരാതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സിനിമയുടെ റിലീസിങ്ങ് തടഞ്ഞിരിക്കുന്നത്.

thopil joppan

Comments

comments

youtube subcribe