സർക്കാർ പിടിവാശി തുടർന്നാൽ സമരം ശക്തമാക്കും; ചെന്നിത്തല

chennithala

സ്വാശ്രയ ഫീസ് വർദ്ധനയിൽ പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ നടത്തിവരുന്ന നിരാഹാര സമരം ഇന്നും തുടരുന്നു. നിയമസഭാ കവാടത്തിന് മുന്നിലാണ് സമരം. ഇവർക്ക് പിന്തുണയുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവരുന്ന ധർണയും തുടരുകയാണ്.

സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കു മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ഒരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കുക മാത്രമാണ് പോംവഴിയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം പ്രതിപക്ഷ സമരം എന്തിനണെന്ന് മനസ്സിലാകുന്നില്ലെന്നും മികച്ച സ്വാശ്രയ കരാരാണ് നിലവിലുള്ളതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

Ramesh Chennithala, UDF Strike, Medical Admission

NO COMMENTS

LEAVE A REPLY