ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം. പ്രൗഢോജ്വലമായ പരിപാടികളാണ് ഉദ്ഘാടനത്തിന് ഗുവാഹത്തിയിൽ ഒരുക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ അലിയ ഭട്ട്, ജാക്വിലിൻഫെർണാണ്ടസ്, വരുൺ ധവാൻ തുടങ്ങിയവരും കേരളാ ബ്ലാസ്റ്റേഴ്‌സ് ഉടമയായ സച്ചിൻ ടെണ്ടുൽക്കറും ചടങ്ങിനെത്തും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക ചിത്രം വരച്ചിടുന്ന കലാരൂപങ്ങൾ ചടങ്ങിന്റെ മുഖ്യ ആകർഷണമാകും. അരമണിക്കൂറിലേറെ നീളുന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം അഞ്ഞൂറിലേറെ കലാകാരൻമാർ അണിരക്കും.

ISL, ISL Season 3,sachin tendulkar,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE