ധനുഷ് ദത്തുപുത്രനോ ?

തമിഴ് താരം ധനുഷിന്റെ മാതാപിതാക്കളെന്നാവകാശപ്പെട്ട് വൃദ്ധദമ്പതികൾ രംഗത്ത്. തിരുപ്പുവനം സ്വദേശികളായ കതിരേശനും മിനാലുമാണ് ധനുഷ് മകനാണെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ധനുഷിനെ തിരിച്ചുവേണമെന്നും അവനെ കാണാൻ അനുവദിക്കുന്നില്ലെന്നും ഇവർ പരാതിയിൽ പറയുന്നു. പഠനത്തിലെ പരാജയത്തെ തുടർന്ന് ധനുഷ് നാടുവിട്ട് പോകുകയായിരുന്നെന്നാണ് മീനാൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

കലൈഅരസൻ എന്നാണ് ധനുഷിന്റെ പേരെന്നും ഇവർ പറയുന്നു. എന്നാൽ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Dhanush

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE