വ്യത്യസ്തം ഈ നേഴ്‌സിങ്ങ് ഹോം

വെള്ള പെയിന്റടിച്ച ചുവരുകൾ, പച്ച ബെഡ്ഷീറ്റുകൾ, അരണ്ട ഇടനാഴികൾ, എവിടെയും ഡെറ്റോളിന്റെയും ആന്റിസെപ്റ്റിക്കിന്റെയും മണം….സാധാരണ നേഴ്‌സിങ്ങ് ഹോമിന്റെ കാഴ്ച്ചകളാണ് ഇത്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഈ നേഴ്‌സിങ്ങ് ഹോം.

13393925_244294552616823_6935459331266403790_n

ഒഹിയോയിലെ ചാർഗിൻ ഫോൾസിൽ സ്ഥിതിചെയ്യുന്ന നേഴ്‌സിങ്ങ് ഹോമാണ് ലാന്റേൺ ഓഫ് ചാർഗിൻ വാലി. അൽഷിമേഴ്‌സ്, ഡിമൻഷ്യ രോഗികൾക്കാണ് ഈ നേഴ്‌സിങ്ങ് ഹോം.

13935024_285919735120971_476092350113688838_n

പുറമെ നിന്ന് നോക്കുമ്പോൾ സാധാരണ കെട്ടിടം പോലെ തോന്നുമെങ്കിലും, അകം കണ്ടാൽ അത്ഭുതപ്പെടും. അകത്ത് കുറേ കോട്ടേജുകൾ ഒരുമിച്ച് പണിതെടുത്തപോലെയാണ് തോന്നുക. പച്ച പുൽതികിടിയെ അനുസ്മരിപ്പിക്കുന്ന പച്ച കാർപെറ്റും ഇവിടെ വിരിച്ചിട്ടുണ്ട്. അകത്തേക്ക് സൂര്യ പ്രകാശം കയറാൻ ഗ്ലാസ്സ് ഇട്ടിട്ടുണ്ട്.

14089170_289982898047988_7330035185239854110_n

കൗതുകം ഉണർത്തുക എന്നതല്ല ഈ ആർകിടെക്ച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് രോഗികൾക്ക് പോസിറ്റീവ് അറ്റ്‌മോസ്ഫിയർ നൽകുന്നതിലൂടെ അവരെ പെട്ടെന്ന് സുഖപ്പെടുത്താനാണ്. കൂടുതൽ ചിത്രങ്ങൾ കാണാം….

nursing home, ohio

 

NO COMMENTS

LEAVE A REPLY