ഇന്ത്യ-പാക് സംഘർഷം; ചർച്ചയ്ക്ക് തയ്യാറെന്ന് യുഎൻ

ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ അനുരഞ്ജന ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് ബാൻകി മൂൺ ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കിൽ കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ സമാധാനം സൃഷ്ടിക്കുന്നതിനു നയതന്ത്ര ചർച്ചകൾ നടത്താൻ തയാറാണ് ബാൻ കി മൂൺ വാർത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. അതേ സമയം പാക്കിസ്ഥാൻ വീണ്ടും അതിർത്തിയിൽ വെടി ഉതിർത്തു.

ഇരു രാജ്യങ്ങൾക്കുമിടയിൽ തുടരുന്ന സംഘർഷാവസ്ഥയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സെപ്റ്റംബർ 18ലെ ഉറി ആക്രമണവും നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘനവുമെല്ലാം ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ബാൻ കി മുൺ പറഞ്ഞു.

un-chief-ban-ki-moon-offers-to-mediate-between-india-pakistan

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE