ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കി

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ടെസ്റ്റ് മാച്ച് പ്രതിഫലം ബിസിസിഐ ഇരട്ടിയാക്കി വർധിപ്പിച്ചു. ഏഴ് ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കിയാണ് ബിസിസിഐ പ്രതിഫലം ഉയർത്തിയിരിക്കുന്നത്. റിസർവ് ബെഞ്ച് താരങ്ങളുടെ ഫീസും വർധിപ്പിച്ചു.

നിലവിൽ ഒരു ടെസ്റ്റ് മത്സരത്തിന് ഏഴ് ലക്ഷം രൂപ വരെയാണ് ഓരോ താരത്തിനും ലഭിക്കുക. എന്നാൽ ഇനിമുതൽ 15 ലക്ഷം രൂപയാകും അവസാന ഇലവനിലെ ഓരോ താരത്തിനും ലഭിക്കുക.

വെള്ളിയാഴ്ച ചേർന്ന ബിസിസിഐ വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകാനാണ് തീരുമാനമെന്ന് ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂർ അറിയിച്ചു. പുതിയ തലമുറയിലെ താരങ്ങൾ അധികവും ട്വന്റി20 ക്രിക്കറ്റിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. കളിക്കാരുടെ താത്പര്യം നിലനിർത്താൻ ഫീസ് വർധന അനിവാര്യമെന്നും ഠാക്കൂർ പറഞ്ഞു.

cricketer sallary, bcci,

NO COMMENTS

LEAVE A REPLY