അപകടം പതിയിരിക്കുന്നു ഈ ഫേസ്ബുക്ക് വൈറസുകളിൽ

facebook video virus

പ്രൊഫൈൽ പിക്ച്ചറിൽ പ്ലേ ബട്ടനും കൂടെ 4 ലിങ്കും….കാണുന്നവർ വീഡിയോ ആണെന്ന് കരുതി ക്ലിക്ക് ചെയ്യും….നമ്മുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ ചിത്രമായത് കൊണ്ട് നാം കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ ആ ലിങ്കുകൾ തുറക്കാൻ ശ്രമിക്കുന്നു. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഇത്തരം വൈറസുകളാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്.

ഈ ലിങ്കുകൾ മെസ്സേജ് ആയും അല്ലാതെ ടൈംലൈനിലും വരുന്നുണ്ട്. അത് തുറക്കാൻ ശ്രമിക്കുകയോ, ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്. നിരവധി ഫേസ്ബുക്ക് ഉപഭോക്താക്കളാണ് ഇത്തരം വൈറസുകളിൽ പെട്ടിരിക്കുന്നത്.

വയറസുകൾ ചെയ്യുന്നതെന്ത് ??

ഈ വൈറസുകൾ നമ്മുടെ വിവരങ്ങൾ, പ്രൊഫൈൽ പികച്ചർ എന്നവ ശേഖരിക്കും. നമ്മുടെ പേരിൽ വരുന്ന ഈ വൈറസ് ലിങ്കുകളിൽ സുഹൃത്തുകളെയും ടാഗ് ചെയ്യുന്നു. അതിൽ ക്ലിക്ക് ചെയ്യുന്ന സുഹ്യത്തിന്റെ പ്രൊഫൈലിനെയും ഈ വൈറസ് ബാധിക്കുന്നു

പ്രതിവിധി എന്ത് ??

നിങ്ങളുടെ ‘ആക്ടിവിടി ലോഗ്’ ഇൽ പോയി ഇത്തരത്തിലുള്ള പോസ്റ്റുകൾ ഡലീറ്റ് ചെയ്യുക. സംശയം തോന്നുന്ന ആപ്പുകൾ കളയുക. കൂടാതെ നിങ്ങളുടെ ബ്രൗസർ കാഷെ, കുക്കീസ്, എന്നിവ ക്ലിയറാക്കുക. ഇതിന് പുറമേ സിസ്റ്റത്തിൽ ആന്റിവൈറസ് ഉപയോഗിച്ച് വൈറസ് സ്‌കാൻ നടത്തുക. ഫേസ് ബുക്ക് പാസ്വേഡ് റീസെറ്റ് ചെയ്യാനും മറക്കരുത്.

fb, virus, video

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE