ഇനി വാക്‌സ് മ്യൂസിയത്തിൽ പ്രഭാസും

ലോക പ്രശസ്തമാണ് മാഡം തുസോഡസ് മെഴുക് പ്രതിമകളുടെ മ്യൂസിയം. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായവരുടെ മെഴുക് പ്രതിമ സ്ഥാപിച്ചിരിക്കുന്ന മ്യൂസിയമാണ് മാഡം തുസോഡ്‌സ് വാക്‌സ് മ്യൂസിയം. ഇവിടെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ഷാറുഖ് ഖാൻ എന്നിവരുടെ മെഴുക് പ്രതിമകളും ഉണ്ട്.

ഇപ്പോൾ ഇതാ ദക്ഷിണേന്ത്യക്കാർക്ക് അഭിമാനമായി ബാഹുബലി ഫെയിം പ്രഭാസിന്റെ മെഴുക് പ്രതിമയും മാഡം തുസോഡ്‌സ് വാക്‌സ് മ്യൂസിയത്തിൽ ഇടം പിടിക്കുന്നു. വാക്‌സ് മ്യൂസിയത്തിൽ ഇടം പിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ താരമാണ് പ്രഭാസ്.

ബാഹുബലിയുടെ സംവിധായകൻ എസ്.എസ് രാജമൗലിയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. 2017 മാർച്ചോട് കൂടി താരത്തിന്റെ മെഴുക് പ്രതിമയും വാക്‌സ് മ്യൂസിയത്തിൽ കാണാം.

ബാഹുബലിയുടെ രണ്ടാം ഭാഗം 2017 ഏപ്രിൽ 28 ന് റിലീസ് ആവാൻ ഇരിക്കെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഈ വാർത്ത സംവിധായകൻ രാജമൗലി പുറത്ത് വിട്ടിരിക്കുന്നത്.

prabhas, Madame Tussauds, wax statue

NO COMMENTS

LEAVE A REPLY