കാവേരി പ്രശ്‌നം ധാരണയായി

തമിഴ്‌നാടിന് ജലം വിട്ട് നൽകാൻ കർണാടക ധാരണയായി. തമിഴ്‌നാടിന് ജലം വിട്ടുനൽകാനുള്ള പ്രമേയം കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ഇതോടെ വെള്ളം നൽകാൻ ധാരണയാകുകയായിരുന്നു. കുടിവെള്ളം മാത്രമേ വിട്ട് നൽകൂ എന്ന പ്രമേയം ഉടൻ റദ്ദാക്കുകയും ചെയ്യും. കർഷകർക്ക് നൽകാനുള്ള വെള്ളം ഇപ്പോൾ ഉണ്ടെന്നും നിയമമന്ത്രി പറഞ്ഞു.

കവേരി നദിയിൽ നിന്ന് കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹർജി സെപ്തംബർ 20ന് പരിഗണിച്ച സുപ്രീംകോടതി 6000 ഘനഅടി വെള്ളം പ്രതിദിനം നൽകണമെന്ന് കർണാടകത്തോട് ആവശ്യപ്പെട്ടിരുന്നു.
ഉത്തരവിനെ തുടർന്ന് വൻ പ്രതിഷേധങ്ങളും സംഘർഷവുമാണ് കർണാടകയിൽ ഉണ്ടായത്.

ഈ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കർണാടകം കാവേരിയിലെ വെള്ളം ബംഗളുരുവിനും നദീതട ജില്ലകൾക്കും കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ എന്ന പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഈ പ്രമേയത്തിലാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.

Cauvery issue, Cauvery water row

 

 

NO COMMENTS

LEAVE A REPLY