ചീഫ് ഓഫ് നേവൽ സ്റ്റാഫ് – അഡ്മിറൽ സുനിൽ ലമ്പ

chief-naval-officer-admiral-sunil-lamba

അഡ്മിറൽ സുനിൽ  ലമ്പ  പിവിഎസ്എം, എവിഎസ്എം,എഡിസിയാണ് ഇപ്പോഴത്തെ ചീഫ് ഓഫ് നേവൽ സ്റ്റാഫ്. 1978 ജനുവരി 1 ന് ആണ് ലമ്പ ഇന്ത്യൻ നേവിയിൽ ഓഫീസറായി ചേരുന്നത്.

നാവിഗേഷൻ ഓഫീസറായും, കമാൻഡിങ്ങ് ഓഫീസറായും, വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിരാട്ടിന്റെ എക്‌സിക്യൂട്ടിവ് ഓഫീസറായും സേവനമനുഷ്ടിച്ച ലമ്പ 31 മെയ് 2016 നാണ് ചീഫ് ഓഫ് നേവൽ സ്റ്റാഫായി അധികാരമേറ്റത്. മെയ് 2019 വരെയാണ് കാലാവധി.

പരം വിശിഷ്ട് സേവ മെഡൽ, അതി വിശിഷ്ട് സേവ മെഡൽ എന്നീ പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews