അശ്വാരൂഢൻ…

0

അപൂർവ്വ നേട്ടവുമായി ആർ അശ്വിൻ വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമാകുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് തികച്ചിരിക്കുകയാണ് അശ്വിൻ. ന്യൂസിലാന്റിനെതിരെ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് സ്പിന്നറായ അശ്വിന്റെ ഈ നേട്ടം.

ന്യൂസിലാന്റ് നായകൻ റോസ് ടെയ്‌ലറെ എൽബിഡബ്ലുവിൽ പുറത്താക്കിയാണ് അശ്വിൻ നേട്ടം സ്വന്തമാക്കിയത്. ഇതുവരെ 182 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അശ്വിൻ ടെസ്റ്റിൽ 207 ഏകദിനത്തിൽ 142 ഉം ട്വന്റി ട്വന്റിയിൽ 52 ഉം വിക്കറ്റുകൾ വീതം സ്വന്തമാക്കി.

ന്യൂസിലാന്റിനെതിരെ ആദ്യ ടെസ്റ്റിൽ 10 വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിൽ നാല് വിക്കറ്റുകളും സ്വന്തമാക്കി.

Comments

comments

youtube subcribe