ട്രെയിൻ പാളം തെറ്റി

പഞ്ചാബിൽ ഝലം എക്‌സ്പ്രസ് പാളം തെറ്റി 4 പേർക്ക് പരിക്ക്. ലുധിയാനയ്ക്ക് സമീപം ഇന്ന്‌ പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. ജമ്മുവിൽനിന്ന് പൂണെയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്.

ട്രെയിനിന്റെ എഞ്ചിൻ അടങ്ങുന്ന പത്തുകോച്ചുകൾ പാളം തെറ്റിയെന്നാണ് റെയിൽവേ ഫിറോസ്പൂർ ഡിവിഷനൽ മാനേജർ അറിയിച്ചു.

അപകടത്തെ തുടർന്ന് യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വൈദ്യസംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും റെയിൽ വേ അഡീഷണൽ ഡയറക്ടർ ജനറൽ അനിൽ സക്‌സേന വ്യക്തമാക്കി. ഇതേ റൂട്ടിലുള്ള നാല് ട്രെയിനുകൾ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ

  • ജലന്തർ-ന്യൂഡൽഹി എക്‌സ്പ്രസ്
  • അമൃത്സർ-ന്യൂ ഡെൽഹി ഇന്റർസിറ്റി
  • അമൃത്സർ-ഹരിദ്വാർ ജനശതാബ്ദി
  • അമൃത്സർ ചണ്ഡീഗഡ് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്

    10 bogies of Jhelum Express derail near Ludhiana, 4 injured.

NO COMMENTS

LEAVE A REPLY